കുട്ടുകാരുമൊത്ത് കളിക്കുന്നതിനിടെ കിണറ്റില്‍ വീണ പേരക്കുട്ടിയുടെ ജീവന്‍ രക്ഷിച്ച തെക്കേ പാട്ടയില്‍ സുഹറയെ വടക്കേകാട് പഞ്ചായത്ത് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, ഞമനേങ്ങാട് യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തില്‍ ആദരിച്ചു.വടക്കേകാട് യൂണിറ്റ് സെക്രട്ടറി ദിനേശന്‍ മേനോത്ത് പൊന്നാട അണിയിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രുഗ്മ്യ സുധീര്‍, ഒന്നാം വാര്‍ഡ് മെമ്പര്‍ ബീന എന്നിവര്‍ ഉപഹാരം നല്‍കി. മധുരവിതരണവും ഉണ്ടായി. യൂണിറ്റ് വൈസ് പ്രസിഡന്റ് രജനി, യൂണിറ്റ് ട്രഷറര്‍ നിതിന്‍, നാഫിസ് നാസര്‍, മേഖല കമ്മിറ്റി അംഗം അനിത തുടങ്ങിയവര്‍ പങ്കെടുത്തു.