ആത്മഹത്യകുറിപ്പ് എഴുതിവച്ച് 50കാരൻ ജീവനൊടുക്കി.

ആത്മഹത്യകുറിപ്പ് എഴുതിവച്ച് 50കാരൻ ജീവനൊടുക്കി.പഴഞ്ഞി ചിറക്കൽ ഷാപ്പ് റോഡിൽ 50 കാരനെ  വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പേരോത്ത് പരേതരായ പാറൻ മാധവി ദമ്പതികളുടെ മകൻ മോഹനൻ (50 ) നെയാണ് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത് . ദീർഘകാലമായി ചിറക്കൽ ഷാപ്പ് റോഡിൽ പലചരക്ക് കട നടത്തിവരികയായിരുന്നു. അവിവാഹിതനാണ്. മോഹനൻ സഹോദരൻ ഹരിദാസിനൊപ്പം തറവാട് വീട്ടിലായിരുന്നു താമസം. ഈ സമയം വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല . സ്വന്തം ഇഷ്ടപ്രകാരമാണ് മരിക്കുന്നതെന്ന ആത്മഹത്യകുറിപ്പും മുറിയിൽ നിന്നും കണ്ടെത്തി. സഹോദരങ്ങൾ – പുഷ്പ , രാധ , ഇന്ദിര , ഹരിദാസൻ , അജിത .മൃതദേഹം കുന്നംകുളം താലൂക്കാശുപത്രി മോർച്ചറിയിൽ പോസ്റ്റു മോർട്ടത്തിനു ശേഷം ബുധനാഴ്ച വീട്ടിലെത്തിച്ചു സംസ്ക്കരിക്കും .

ADVERTISEMENT