സ്വരാജ് ദൃശ്യ മാധ്യമ പുരസ്‌കാരം നേടിയ സുര്‍ജിത്ത് അയ്യപ്പത്തിനെ ജന്മനാട് ആദരിച്ചു

കേരള സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പ്രഥമ സ്വരാജ് ദൃശ്യ മാധ്യമ പുരസ്‌കാരം നേടിയ സുര്‍ജിത്ത് അയ്യപ്പത്തിനെ ജന്മനാട് ആദരിച്ചു. മാലിന്യ സംസ്‌കരണ രംഗത്തെ ഗുരുവായൂര്‍ നഗരസഭയുടെ മികച്ച മാതൃക പുറംലോകത്തെത്തിച്ച റിപ്പോര്‍ട്ടിനാണ് സുര്‍ജിത്തിന് സംസ്ഥാന പുരസ്‌കാരം ലഭിച്ചത്. അകതിയൂര്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ അകതിയൂര്‍ ഡിവിഎം സ്‌കൂളില്‍ നടന്ന ആദര സമ്മേളനം സംസ്ഥാന പട്ടികജാതി – വര്‍ഗ കമ്മീഷന്‍ അംഗം ടി കെ വാസു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ രാമകൃഷ്ണന്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം സിന്ധു ബാലന്‍, പ്രശസ്ത വാദ്യകലാകാരന്‍ കലാമണ്ഡലം കുട്ടിനാരായണന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിഷ ശശി, നിമിഷ വിഗീഷ്, അഖില മുകേഷ്, കെ എം നാരായണന്‍, ടി കെ ബാലന്‍ എന്നിവര്‍ സംസാരിച്ചു. സുര്‍ജിത്ത് അയ്യപ്പത്ത് മറുപടി പ്രസംഗം നടത്തി.

ADVERTISEMENT