ദേശീയ ശാസ്ത്രദിനത്തില്‍ മനുഷ്യശക്തിയുള്ള ഊര്‍ജ്ജ ഉല്‍പാദന കണ്ടുപിടുത്തവുമായി പെരുമ്പിലാവ് അന്‍സാര്‍ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളായ സിനാനും, ഷെഹരിയാറും താരങ്ങളായി. സൈക്കിള്‍ ചവിട്ടുന്ന ഒരു വ്യക്തിയുടെ ഊര്‍ജത്താല്‍ വൈദ്യുതി ഉത്പാദിപ്പിക്കുകയും തുടര്‍ന്ന് പമ്പ് സെറ്റ് ഘടിപ്പിച്ച് ജലം പമ്പ് ചെയ്യുന്ന കണ്ടുപിടുത്തമാണ് ഇരുവരും ചേര്‍ന്ന് സ്‌കൂളില്‍ അവതരിപ്പിച്ചത്. .ഈ കണ്ടുപിടുത്തത്തെ മനുഷ്യശക്തിയുള്ള ഊര്‍ജ ഉല്‍പാദന കണ്ടുപിടുത്തമെന്ന് സിനാനും ഷെഹരിയാറും വ്യക്തമാക്കി. ചടങ്ങില്‍ ജൂനിയര്‍ പ്രിന്‍സിപ്പല്‍ ഫരീദ ഇ മുഹമ്മത് , സയന്‍സ് അധ്യാപിക അമൃത വിനോദ് എന്നിവര്‍ പങ്കെടുത്തു. അടുത്ത ബന്ധുക്കള്‍ കൂടിയായ സിനാനും, ഷെഹരിയാറും പെരുമ്പിലാവ് മേനോത്ത് കമറുദീന്‍ ജാസ്മിന്‍ ദമ്പതികളുടെയും കരിക്കാട് മേനോത്ത് മണ്‍സൂര്‍ ഷാനി ദമ്പതികളുടേയും മക്കളാണ്.