വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് ഗൃഹനാഥനെ കുത്തി പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍

കേച്ചേരിയില്‍ അയല്‍വാസികള്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് ഗൃഹനാഥനെ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. പട്ടിക്കര സ്വദേശി ഊട്ടുമീത്തില്‍ സുജിത്തിനെയാണ് (42) കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്. കേച്ചേരി പട്ടിക്കര സ്വദേശി ചൂണ്ടപുരക്കല്‍ വീട്ടില്‍ ജയചന്ദ്രനാണ് (56)കഴിഞ്ഞ ദിവസം കുത്തേറ്റത്. സംഭവത്തില്‍ സുജിത്തിനെതിരെ കുന്നംകുളം പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തവരുന്നതിനിടെയാണ് പ്രതി പിടിയിലായത്.

ADVERTISEMENT