സുവിതം സംഗമം സംഘടിപ്പിച്ചു

അമ്മമാര്‍ക്ക് പെന്‍ഷനും വസ്ത്രങ്ങളും നല്‍കി ഗുരുവായൂരില്‍ സുവിതം സംഗമം സംഘടിപ്പിച്ചു. 500 രൂപ വീതമുള്ള പ്രതിമാസ പെന്‍ഷനും, 100 രൂപ വിഷു  കൈനീട്ടവും, സാരിയുമാണ് നല്‍കിയത്. ലഫ്. കേണല്‍ പി.എന്‍. ശാന്തമ്മ ഉദ്ഘാടനം ചെയ്തു. സുവിതം പ്രസിഡന്റ് പി.കെ. സരസ്വതിയമ്മ അധ്യക്ഷത  വഹിച്ചു. കൗണ്‍സിലര്‍ രേണുക ശങ്കര്‍, മാധ്യമ പ്രവര്‍ത്തകന്‍ ലിജിത്ത് തരകന്‍, സിസ്റ്റര്‍ റോസ്ലിന്‍, ബാലന്‍ വാറണാട്ട്, സുവിതം സെക്രട്ടറി വരുണന്‍ കൊപ്പര, മോത്തിലാല്‍, മാര്‍ട്ടിന്‍ ആന്റണി, സീമ നിലേഷ് എന്നിവര്‍ സംസാരിച്ചു. വിജയലക്ഷ്മി രാമന്‍കുട്ടി മേനോനെ ചടങ്ങില്‍ ആദരിച്ചു. സി.വി. ആന്റണി അനുസ്മരണവും നടന്നു. സ്‌നേഹ വിരുന്നും ഉണ്ടായി. കെ.പി.കരുണാകരന്‍, എം.പി.ശങ്കരനാരായണന്‍, ഇന്ദിര കരുണാകരന്‍, സി.എ.ആന്റോ , എം.എല്‍ ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT