കാട്ടകാമ്പാല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി ഒന്നാം വാര്‍ഡ് മഹാത്മാഗാന്ധി കുടുംബ സംഗമം മഹിളാ കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വപ്ന രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് പ്രസിഡണ്ട് കെ കെ രവി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് സി ബി രാജീവ് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം വൈസ് പ്രസിഡണ്ട് ജനാര്‍ദ്ദനന്‍ അതിയാരത്ത്,
മണ്ഡലം പ്രസിഡണ്ട് എം എം അലി, ബ്ലോക്ക് സെക്രട്ടറിമാരായ എന്‍ എം റഫീഖ്, എന്‍ കെ അബ്ദുല്‍ മജീദ്, സോണി സഖറിയ, കെ എസ് യു ജില്ലാ സെക്രട്ടറി റാഷിദ് പെരുംതുരുത്തി, തുടങ്ങിയ നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു.