സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ഏര്‍പ്പെടുത്തിയ സ്വരാജ് മാധ്യമ പുരസ്‌കാരം 24 ചീഫ് റിപ്പോര്‍ട്ടര്‍ സുര്‍ജിത് അയ്യപ്പത്ത് ഏറ്റുവാങ്ങി. തദ്ദേശദിനാഘോഷത്തിന്റെ സമാപന സമ്മേളനത്തിലാണ് മന്ത്രി എം.ബി.രാജേഷ് പുരസ്‌കാരം നല്കിയത്. 25000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. മാലിന്യമുക്തം നവകേരളം ക്യാമ്പയിനുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടാണ് പുരസ്‌കാരത്തിന് പരിഗണിച്ചത്. ഗുരുവായൂര്‍ നഗരസഭയിലെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട പദ്ധതിയെ കുറിച്ചുള്ള വാര്‍ത്തയാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.
നിലവില്‍ 24 ന്യൂസ് വയനാട് റിപ്പോര്‍ട്ടര്‍ ആണ് സുര്‍ജിത്. കുന്നംകുളത്ത് ദേശാഭിമാനിയുടെ റിപ്പോര്‍ട്ടറായി മാധ്യമപ്രവര്‍ത്തനം ആരംഭിച്ച സുര്‍ജിത്ത് സിസിടിവിയുടെ ന്യൂസ് എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളവിഷന്‍, റിപ്പോര്‍ട്ടര്‍, ന്യൂസ് 18 ചാനലുകളിലും പ്രവര്‍ത്തിച്ച ശേഷമാണ് 24 ന്യൂസില്‍ എത്തിയത്.