മരത്തംകോട് എ.കെ.ജി നഗറില്‍ ബൈക്കിലെത്തിയ മോഷ്ടാവ് 70 കാരിയുടെ സ്വര്‍ണമാല കവര്‍ന്നു. കോട്ടയം സ്വദേശി രമണന്റെ ഭാര്യ സുമതിയുടെ രണ്ട് പവന്‍ തൂക്കം വരുന്ന മാലയാണ് മോഷ്ടിച്ചത്. ഇന്ന് ഉച്ചതിരിഞ്ഞ് 4.30 യോടെയാണ് സംഭവം. ചുവന്ന ബൈക്കില്‍ ഹെല്‍മെറ്റ് ധരിച്ചെത്തിയ 45 വയസ് തോന്നിക്കുന്ന യുവാവ് സുമതിയുടെ പുറകില്‍ നിന്ന് കഴുത്തില്‍ പിടിച്ച് മാല പൊട്ടിക്കുകയായിരുന്നു. ഉടന്‍ തന്നെ ഇയാള്‍ ബൈക്കില്‍ രക്ഷപ്പെട്ടു. പോലീസ് പരിസരത്തെ സി.സി.ടി.വി ക്യാമറകള്‍ പരിശോധിക്കുന്നുണ്ട്.