എരുമപ്പെട്ടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ കായിക അധ്യാപകനായിരുന്ന ടി. മനോജിന്റെ ഒന്നാം ചരമ വാര്‍ഷികം ആചരിച്ചു. സ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്തിയ യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജലീല്‍ ആദൂര്‍ അനുസ്മരണം നടത്തി. പി.ടി.എ പ്രസിഡന്റ് ടി.കെ.ശിവന്‍ അധ്യക്ഷനായി. എസ്.എം.സി ചെയര്‍മാന്‍ വി.എസ്.ശ്രീജന്‍, പ്രധാന അധ്യാപിക ബീന ജെയ്കബ്, കായിക അധ്യാപകരായ എം.പി.അഖില്‍,മുഹമ്മദ് ഹനീഫ, എം.പി.ഫ്രാങ്കോ, പി.ജെ. ഹെന്‍ഡ്രി,സി.ശ്രീനേഷ്, പി.ഷിജു,കെ.ബിനില്‍ തുടങ്ങിയവര്‍ സംസാരിച്ചു.