ദേശീയ വിദ്യാഭ്യാസ നയം, പ്രത്യാഘാതങ്ങള്‍, ഭാഷാ പഠനത്തിന്റെ ഭാവി എന്ന ശീര്‍ഷകത്തില്‍ കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന് ചാവക്കാട് ഉപജില്ലാ കമ്മിറ്റി ചര്‍ച്ച നടത്തി. കെ.എ.ടി.എഫ് തൃശൂര്‍ ജില്ലാ പ്രസിഡണ്ട് മുഹ്സിന് പാടൂര്‍ ഉദ്ഘാടനം ചെയ്തു. ഓള് ഇന്ത്യ സേവ് എജുക്കേഷന്‍ കമ്മിറ്റി സംസ്ഥാന വൈസ് പ്രസിഡണ്ട് എം ഷാജര്‍ഖാന്‍ മുഖ്യ പ്രഭാഷണം നടത്തി. ഓള് ഇന്ത്യാ സേവ് എജ്യൂക്കേഷന്‍ കമ്മിറ്റി തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ഡോ.എം.പ്രദീപന്, ജില്ലാ കമ്മിറ്റി അംഗവും ചാവക്കാട് മേഖലാ കണ്‍വീനറുമായ എം.കുമാരന്, കെ എ ടി എഫ് തൃശൂര്‍ ജില്ലാ സീനിയര്‍ വൈസ് പ്രസിഡണ്ട് എം.കെ.സലാഹുദ്ദീന്, ജില്ലാ ഭാരവാഹികളായ കെ.എ.ശബ്ന, എം.വി.കാമില്‍, ജില്ലാ ട്രഷറര്‍ എം.കെ.നിയാസ് എന്നിവര്‍ സംസാരിച്ചു.