പറവകള്‍ക്കായി സ്‌നേഹ തണ്ണീര്‍കുടം കുന്നംകുളം മിനി സിവില്‍ സ്റ്റേഷനില്‍ സ്ഥാപിച്ചു. തഹസില്‍ദാര്‍ ഹേമ ഒ.ബി. ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രകൃതി സംരക്ഷണസംഘം സംസ്ഥാന സെക്രട്ടറി എന്‍.ഷാജി തോമസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങുകള്‍ക്ക് പ്രകൃതി സംരക്ഷണ സംഘം തൃശൂര്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സജി മാത്യൂ പദ്ധതി വിശദീകരണം നടത്തി. ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ തോംസണ്‍ സി.എല്‍, സീമന്ദിനി എം.കെ. തുടങ്ങിയവര്‍ക്ക് ബ്രോഷര്‍ കൈമാറി. താലൂക്ക് ഓഫീസ് ജീവനക്കാരായ ജിയോ കെ വിത്സണ്‍, ഭവീഷ് എം.യു , വി.ഗീത , തുടങ്ങിയവര്‍ സംസാരിച്ചു.