സംയുക്ത നൂറുദിന ടി.ബി. ബോധവത്കരണ ക്യാമ്പയിന്‍ സംഘടിപ്പിച്ചു

പുന്നയൂര്‍ക്കുളം പഞ്ചായത്തും, അണ്ടത്തോട് കുടുംബാരോഗ്യകേന്ദ്രവും സംയുക്തമായി നൂറുദിന ടി.ബി. ബോധവത്കരണ ക്യാമ്പയിന്‍ സംഘടിപ്പിച്ചു.  പഞ്ചായത്ത് ഹാളില്‍ നടത്തിയ ബോധവത്കരണം പ്രസിഡണ്ട് ജാസ്മിന്‍ ഷഹീര്‍ ഉദ്ഘാടനം ചെയ്തു. കൈകോര്‍ക്കാം ക്ഷയരോഗ മുക്ത കേരളത്തിനായി എന്ന മുദ്രാവാക്യമുയര്‍ത്തി നടത്തിയ ചടങ്ങില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു ടീച്ചര്‍ അധ്യക്ഷയായി. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വന്ദന ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രേമ സിദ്ധാര്‍ത്ഥന്‍, വാര്‍ഡ് മെമ്പര്‍മാരായ ഇന്ദിര പ്രബലന്‍, ദേവകി ശ്രീധരന്‍, ഹാജറ കമറുദ്ദീന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സ്മിത, ഫിദ ഫാത്തിമ, തുടങ്ങിയവര്‍ സംസാരിച്ചു. കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ റോബിന്‍സണ്‍ സ്വാഗതവും, ബി.എം.ശ്രീജ നന്ദിയും പറഞ്ഞു.

ADVERTISEMENT