വെള്ളിത്തിരുത്തി ബ്ലൂമിങ് ബഡ്സ് ബഥാനിയ സീനിയര്‍ സെക്കണ്ടറി സ്കൂളില്‍ ടീച്ചേഴ്സ് കലോത്സവ് വിദ്യാരംഗ്-2025 സംഘടിപ്പിച്ചു. ബഥനി സെന്റ് ജോണ്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. യാക്കൂബ് ഒ.ഐ.സി കലോത്സവം ഉദ്ഘാടനം നിര്‍വഹിച്ചു.അധ്യാപകര്‍ക്ക് അവരുടെ കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള വേദിയാണ് വിദ്യാരംഗ് 2025 എന്ന് ഫാ. യാക്കൂബ് ഒ.ഐ.സി. അഭിപ്രായപ്പെട്ടു.