30.1 C
Kunnamkulam
Wednesday, July 15, 2026
Home Bureaus Kechery എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.കെ. അനീഷ് കുമാറിന്റെ വിജയമുറപ്പാക്കുന്നതിനായി കുടുംബയോഗം  ചേര്‍ന്നു

എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.കെ. അനീഷ് കുമാറിന്റെ വിജയമുറപ്പാക്കുന്നതിനായി കുടുംബയോഗം  ചേര്‍ന്നു

മണലൂര്‍ നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.കെ. അനീഷ് കുമാറിന്റെ വിജയമുറപ്പാക്കുന്നതിനായി ചൂണ്ടല്‍ പഞ്ചായത്തിലെ പയ്യൂരില്‍ കുടുംബയോഗം  ചേര്‍ന്നു. മുതിര്‍ന്ന ബി.ജെ.പി. നേതാവ് സുധാകരന്റെ വസതിയില്‍ നടന്ന കുടുംബയോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി എം. ടി. രമേശ് ഉദ്ഘാടനം ചെയ്തു. വികസിത കേരളം യഥാര്‍ത്ഥ്യമാകണമെങ്കില്‍ ബി.ജെ.പി കേരളത്തില്‍ അധികാരത്തില്‍ വരണമെന്ന് എം. ടി.രമേശ് പറഞ്ഞു. കേരളത്തില്‍ മുന്‍കാലങ്ങളിലെ പോലെ ഇടതും വലതും മാത്രമല്ല ബി.ജെ.പിയും ശക്തമായ മത്സരമാണ് കാഴ്ച്ച വെയ്ക്കുന്നത്. വിജയിക്കുക എന്ന ഒരൊറ്റ ലക്ഷ്യമാണ് ബി.ജെ.പിയ്ക്കുള്ളതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ബി.ജെ.പി ചൂണ്ടല്‍ മേഖല പ്രസിഡണ്ട് സരിത ജയേഷ് അധ്യക്ഷയായി. പാവാട്ടി മണ്ഡലം വൈസ് പ്രസിഡണ്ട് സന്തോഷ് കോലാരി, ജനറല്‍ സെക്രട്ടറി പി.ജി. ജിനീഷ്, പ്രാദേശിക നേതാക്കളായ എം.എസ്. സുധാകരന്‍, മണികണ്ഠന്‍ കണ്ടമ്പുള്ളി, എം.എസ്. സതീശന്‍, ജോസഫ് തലക്കോട്ടൂര്‍, ശ്രീജിത്ത് പയ്യൂര്‍ കെ. ജി. രഞ്ജിത്ത്, സുനില്‍ പയ്യൂര്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!