32.6 C
Kunnamkulam
Friday, September 11, 2026
Home Bureaus Erumapetty എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി എ.സി.മൊയ്തീന്‍ എരുമപ്പെട്ടിയില്‍ പര്യടനം നടത്തി

എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി എ.സി.മൊയ്തീന്‍ എരുമപ്പെട്ടിയില്‍ പര്യടനം നടത്തി

141

കുന്നംകുളം മണ്ഡലം എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി എ.സി.മൊയ്തീന്‍ എരുമപ്പെട്ടിയില്‍ പര്യടനം നടത്തി. കിഴക്കെ അങ്ങാടിയില്‍ നിന്ന് ആരംഭിച്ച് കടങ്ങോട് റോഡ് ജംഗഷനിലെത്തി പിന്നീട് സ്‌കൂള്‍ പരിസരത്ത് സമാപിച്ചു. വ്യാപാര സ്ഥാപനങ്ങളിലും ഓട്ടോ ടാക്‌സി തൊഴിലാളികളോടും വഴിയാത്രക്കാരോടും വോട്ട് അഭ്യര്‍ത്ഥിച്ചു. എല്‍.ഡി.എഫ് പഞ്ചായത്ത് ചെയര്‍മാന്‍ ടി.കെ.മനോജ്, കണ്‍വീനര്‍ എസ്.ബസന്ത് ലാല്‍, എന്‍.സി.പി ജില്ലാ സെക്രട്ടറി ടി.ജി.സുന്ദര്‍ലാല്‍, സി.പി.എം ഏരിയ കമ്മറ്റിയംഗം കെ.എം.അഷറഫ്,ലോക്കല്‍ സെക്രട്ടറി പി.സി.അബാല്‍ മണി,എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗിരീഷ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ മീന സാജന്‍ തുടങ്ങിയവരും സ്ഥാനാര്‍ത്ഥിക്കൊപ്പം ഉണ്ടായിരുന്നു.

ADVERTISEMENT
error: Content is protected !!