കുട്ടികളുടെ സമഗ്ര വിജ്ഞാന വികാസം ലക്ഷ്യമിട്ട് ചാവക്കാട് ബിആര്‍സിയുടെ കീഴിലെ വിദ്യാലയങ്ങളില്‍ നടത്തുന്ന അധ്യാപക ശാക്തീകരണ പരിപാടിയ്ക്ക് മമ്മിയൂര്‍ എല്‍.എഫ്. കോണ്‍വെന്റ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ തുടക്കമായി. ചാവക്കാട് നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ പ്രസന്ന രണദിവെ ഉദ്ഘാടനം നിര്‍വഹിച്ചു. ചാവക്കാട് ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ജയശ്രീ അധ്യക്ഷത വഹിച്ചു. തൃശൂര്‍ ഡയറ്റ് ഫാക്കല്‍റ്റി മുഹമ്മദ് റാഫി, ദീപക്ക്, പ്രധാനാധ്യാപിക സിസ്റ്റര്‍ എല്‍സ ആന്റോ എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പ്രൊജക്ട് കോഡിനേറ്റര്‍ സംഗീത സ്വാഗതവും ജ്യോത്സന നന്ദിയും പറഞ്ഞു. ചാവക്കാട് ബിആര്‍സിയുടെ കീഴിലെ നാല് വിദ്യാലയങ്ങളില്‍ 27 ബാച്ചുകളിലായാണ് അഞ്ച് ദിവസത്തെ അധ്യാപക ശാക്തീകരണ പരിപാടി നടത്തുന്നത്.