കുന്നംകുളം ശ്രീശങ്കരപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ പൂരമഹോത്സവം വര്‍ണ്ണാഭമായി. പൂരദിവസമായ ഞായറാഴ്ച വിശേഷാല്‍ പൂജകള്‍ നടന്നു. ഉച്ചത്തിരിഞ്ഞ് മൂന്ന് മണിയോടെ പ്രാദേശിക പൂരാഘോഷങ്ങള്‍ ആരംഭിച്ചു. രാതി ആറ് മണിയോടെ ആനപ്പൂരം, തെയ്യം എന്നീ ആഘോഷങ്ങളെല്ലാം ക്ഷേത്രാങ്കണത്തില്‍ എത്തിചേര്‍ന്നു. ഏഴരയ്ക്ക് ആലങ്കോട് മണികണ്ഠന്റെ നേതൃത്വത്തില്‍ മേളത്തോടെ നടന്ന കൂട്ടിയെഴുന്നെള്ളിപ്പില്‍ 11 ഗജവീരന്മാര്‍ അണിനിരന്നു.