വൈലത്തൂര്‍ താമരക്കുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ പൗഷ്ടിക സമര്‍പ്പണ പൂജ നടത്തി. ക്ഷേത്രം തന്ത്രി മഠത്തില്‍ മുണ്ടയൂര്‍ നാരായണന്‍ നമ്പൂതിരി പൂജകള്‍ക്ക മുഖ്യ കാര്‍മികനായി. വിശേഷാല്‍ ഗണപതിഹോമം, സപ്തശുദ്ധി ധാര, ദമ്പതി രക്ഷസ് പൂജ, ഭഗവത് സേവ എന്നിവയുമുണ്ടായിരുന്നു. സര്‍പ്പ ബലിയ്ക്ക് വടക്കുമ്പാട് പരമേശ്വരന്‍ കാര്‍മികനായി. ഉദ്ദിഷ്ട കാര്യ സിദ്ധിക്കുള്ള വിഘ്‌നങ്ങള്‍ ലഘൂകരിക്കുന്നതിനും ദേവന്റെ ശക്തി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് പൗഷ്ടിക സമര്‍പ്പണ പൂജ നടത്തുന്നത്. ഹരേ രാമ ഹരേ കൃഷ്ണ പ്രസ്ഥാനം ഗുരുവായൂരിന്റെ നേതൃത്വത്തില്‍ രാമ കീര്‍ത്തനവും ക്ഷേത്രത്തില്‍ ഉണ്ടായി. പരിപാടികള്‍ക്ക് പ്രസിഡണ്ട് ശിവപ്രസാദ്, സെക്രട്ടറി വാസു പാരത്തി, ട്രഷറര്‍ രമേശ് കാളിയത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Home Bureaus Punnayurkulam വൈലത്തൂര്‍ താമരക്കുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ പൗഷ്ടിക സമര്‍പ്പണ പൂജ നടത്തി