എരുമപ്പെട്ടി ശങ്കരന്‍കാവ് ഭഗവതി ക്ഷേത്രത്തിലെ മകരപ്പത്ത് മഹോത്സവത്തിനോടനുബന്ധിച്ചുള്ള പറവെപ്പും പറയെടുപ്പും ആരംഭിച്ചു. തിങ്കളാഴ്ച്ച മുതല്‍ 22-ാം തിയ്യതി വരെയാണ് വിവിധ ദേശങ്ങളില്‍ പറയെടുപ്പ് നടക്കുന്നത്. മകരപ്പത്ത് വരെ എല്ലാ ദിവസവും രാവിലെ 8 മുതല്‍ 9 വരെ ക്ഷേത്രത്തില്‍ പറവെപ്പ് നടക്കും. ഉത്സവദിവസം രാവിലെ 9 മണി മുതലാണ് പറവെപ്പ് നടക്കുക. പറപുറപ്പാടിനോടനുബന്ധിച്ച് ഗുരുവായൂര്‍ കാര്‍ത്തിക്ക് മാരാരുടെ നേതൃത്വത്തില്‍ തായമ്പക അരങ്ങേറി. ക്ഷേത്ര ഊളന്‍ ബാലകൃഷ്ണന്‍ നമ്പ്യാര്‍, ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് കോഴിക്കാട്ടി ശങ്കരന്‍കുട്ടി മാസ്റ്റര്‍, സെക്രട്ടറി കക്കാട്ട് ഗോവിന്ദന്‍കുട്ടി, ട്രഷറര്‍ പട്ടിപ്പറമ്പില്‍ ശിവരാമന്‍ നായര്‍ തുടങ്ങിയവരാണ് ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.