പാഠപുസ്തക പരിചയ ശില്‍പശാല നടത്തി

വടക്കേകാട് റെയ്ഞ്ച് മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ കീഴിലെ മുഴുവന്‍ മദ്‌റസ ഭാരവാഹികളെ പങ്കെടുപ്പിച്ചു കൊണ്ട് പരിഷ്‌കരിച്ച പാഠപുസ്തക പരിചയ ശില്‍പശാല നടത്തി. കല്ലിങ്ങല്‍ ഹിദ്മത്തുല്‍ ഇസ്ലാം മദ്രസയില്‍ വെച്ച് നടത്തിയ ശില്‍പശാല റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് ഹസന്‍ ഫൈസി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് കുഞ്ഞുമൊയ്തു ഹാജി അദ്ധ്യക്ഷത വഹിച്ചു.റെയ്ഞ്ച് പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ അശ്‌റഫ് മൗലവി, വൈസ് ചെയര്‍മാന്‍ റാഫി അന്‍വരി, ജോയിന്റ് സെക്രട്ടറി ഫൈസല്‍ റഹ്‌മാനി ,സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ അറക്കല്‍,റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെക്രട്ടറി നവാസ് റഹ്‌മാനി എന്നിവര്‍ പങ്കെടുത്തു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മുഫത്തിശ് ഇല്യാസ് അന്‍വരി ക്ലാസിന് നേതൃത്വം നല്‍കി.

 

ADVERTISEMENT