തലക്കോട്ടുകര ഭഗവതി ക്ഷേത്രത്തില്‍ കളമെഴുത്തുപാട്ടിന് തുടക്കമായി

കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് തലക്കോട്ടുകര ഭഗവതി ക്ഷേത്രത്തില്‍ കളമെഴുത്തുപാട്ടിന് തുടക്കമായി. തത്ത്വമസി അയ്യപ്പന്‍ വിളക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സമര്‍പ്പിച്ച കളമെഴുത്തു പാട്ട് മഹോത്സവത്തില്‍, വിഷ്ണു ക്ഷേത്രസന്നിധിയില്‍ നിന്ന് ആരംഭിച്ച നാമജപത്തോടെയുള്ള ദീപാലകൃതമായ താലവും, തുടര്‍ന്ന് ക്ഷേത്ര സന്നിധിയില്‍ ചുറ്റുവിളക്ക്, നാമ സങ്കീര്‍ത്തന പ്രദക്ഷിണം, വിശേഷാല്‍ പൂജകള്‍, എന്നിവ നടത്തി.
തുടര്‍ന്ന് ക്ഷേത്രസന്നിധിയില്‍ തയ്യാറാക്കിയ വിശേഷ സ്ഥാനത്ത് ദേവീ രൂപം തീര്‍ത്ത കളത്തില്‍ ചടങ്ങുകള്‍ക്കും, കളമെഴുത്ത് പാട്ടിനും ശേഷം പ്രസാദ വിതരണവും ഉണ്ടായി.

ADVERTISEMENT