ഞമനേങ്ങാട് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം ഏപ്രില്‍ 22 ന് ആഘോഷിക്കും. വെള്ളിയാഴ്ച്ച നടന്ന കൂറിയിടല് ചടങ്ങോടെ ഉത്സവാഘോഷത്തിന് തുടക്കമായി. ഉത്സവ ദിവസമായ ചെവ്വാഴ്ച രാവിലെ നടക്കുന്ന വിശേഷാല്‍ പൂജകള്‍ക്ക് ക്ഷേത്രം തന്ത്രി അഴകത്ത് പ്രകാശന് നമ്പൂതിരി മുഖ്യകാര്‍മ്മീകത്വം വഹിക്കും.ഉച്ചക്ക് 3 ന് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ നടക്കുന്ന ദേവസ്വം പൂരം എഴുന്നള്ളിപ്പിന് ഗജവീരന് നാണു എഴുത്തച്ചന് ശങ്കരനാരായണന് ദേവിയുടെ തിടമ്പേറ്റും. വൈകിട്ട് 5 മുതല്‍ വിവിധ ആഘോഷകമ്മറ്റികളുടെ നേതൃത്വത്തില്‍ തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്, പാമ്പാടി രാജന്, ചെര്‍പ്പുളശ്ശേരി അനന്ത പത്നാഭന്‍, ഊക്കന്‍സ് കുഞ്ചു, നന്ദിലത്ത് ഗോപല കൃഷ്ണന്, കിരണ്‍ നാരായണന് കുട്ടി, ആമ്പാടി ബാലന്, പാക്കത്ത് ശ്രീകുട്ടന് തുടങ്ങിയ ഗജവീരന്മാര് മേളത്തിന്റെ അകമ്പടിയോടെ കൂട്ടിയെഴുന്നള്ളിപ്പില്‍ അണിനിരക്കും.