ഗുരുവായൂര്‍ താമരയൂര്‍ മെട്രോലിങ്ക്‌സ് ക്ലബ്ബിന്റെ സില്‍വര്‍ ജൂബിലി ആഘോഷം സംഘടിപ്പിച്ചു. മെട്രോ ഹാളില്‍ എന്‍.കെ. അക്ബര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് കെ.ആര്‍. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സിനിമ താരങ്ങളായ ശിവജി ഗുരുവായൂര്‍, നിയാസ് ബക്കര്‍ എന്നിവര്‍ മുഖ്യാതിഥികളായി. ചടങ്ങില്‍ സ്‌നേഹ സാന്ത്വനം പദ്ധതിയുടെ ഉദ്ഘാടനം നടന്നു. കുടുംബ സംഗമം, വിദ്യാഭ്യാസ അവാര്‍ഡ് വിതരണം, വിവിധ മത്സരങ്ങള്‍, സംഗീത വിരുന്ന്, നാടകം എന്നീ വിവിധ കലാപരിപാടികള്‍ അരങ്ങേറി.
നഗരസഭ കൗണ്‍സിലര്‍മാരായ നിഷി പുഷ്പരാജ്, ബിബിത മോഹനന്‍, ജനറല്‍ സെക്രട്ടറി ഗിരീഷ് സി ഗീവര്‍, ട്രഷറര്‍ ജോബി വാഴപ്പിള്ളി, ജോര്‍ജ് തരകന്‍, മെട്രോ ലേഡീസ് പ്രസിഡന്റ് അജിത രഘുനാഥ്, തുടങ്ങിയവര്‍ സംസാരിച്ചു.