സി.പി.ഐ. വടക്കേക്കാട് ലോക്കൽ കമ്മറ്റി അസിസ്റ്റന്റ് സെക്രട്ടറിയും, കിസാൻ സഭ വടക്കേക്കാട് മേഖല കമ്മറ്റി പ്രസിഡന്റുമായ തറയിൽ ഭാസ്കരൻ കൊച്ചനൂർ (66 ) കുഴഞ്ഞു വീണുമരിച്ചു. അടുത്തിടെ നടക്കാനിരിക്കുന്ന മകളുടെ കല്യാണാവശ്യവുമായ് ബന്ധപ്പെട്ട് പോകുന്നതിനിടെ വട്ടപാടം സെന്ററിൽ വെച്ച് കുഴഞ്ഞ് വീഴുകയായിരുന്നു.ഉടൻ തന്നെ നാട്ടുകാർ കുന്ദംകുളം മലങ്കര ആശു പത്രിയിൽ എത്തിച്ചെങ്കിലും രക്ഷപെടുത്താനായില്ല. കെ.എസ്.ആര്.ടി.സി. പൊന്നാനി ഡിപ്പോ സ്റ്റേഷൻ മാസ്റ്ററായിരിക്കെയാണ് സർവ്വീസിൽ നിന്ന് വിരമിച്ചത്. കിസാൻ സഭ വടക്കേക്കാട് പഞ്ചായത്ത് സെക്രട്ടറി, ഞമനേങ്ങാട് കോടമന നാരായണൻ നായാർ വായനശാല സെക്രട്ടറി, കൊച്ചുന്നൂർ സ്കൂൾ മുൻ പി ടി എ പ്രസിഡണ്ട് തുടങ്ങീ നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
സംസ്കാരം ബുധനാഴ്ച്ച വൈകീട്ട് മൂന്ന് മണിക്ക് കുന്നംകുളം മുൻസിപ്പൽ ക്രിമിറ്റോറിയത്തില്‍ നടത്തും. കൊച്ചന്നൂർ സ്കൂൾ അധ്യാപികയായിരുന്ന ശാരദയാണ് ഭാര്യ . അഖിൽ, അശ്വതി എന്നിവർ മക്കളാണ്.
Home Obituary News സി.പി.ഐ. വടക്കേക്കാട് ലോക്കൽ കമ്മറ്റി അസിസ്റ്റന്റ് സെക്രട്ടറിയും, കിസാൻ സഭ വടക്കേക്കാട് മേഖല...



