കടപ്പുറം ഞോളി റോഡില്‍ ഓലമേഞ്ഞ വീടിന് തീപിടിച്ചു. സമീപത്തെ കടയിലേക്കും തീ പടര്‍ന്നു പിടിച്ചു. കൊച്ചിക്കാരന്‍ വീട്ടില്‍ ഷാഹുല്‍ ഹമീദ് ഭാര്യ റസിയയുടെ ഓലമേഞ്ഞ വീടിനാണ് തീ പിടിച്ചത്. ഈ സമയം വീട്ടില്‍ ആളില്ലാത്തതിനാല്‍ വലിയ അപകടം ഒഴിവായി. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ആയിരുന്നു സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീ പിടുത്തത്തിന് കാരണമെന്ന് കരുതുന്നു. പ്രധാന രേഖകള്‍ ഉള്‍പ്പെടെ വീട്ടിലെ എല്ലാ സാധനങ്ങളും കത്തി നശിച്ചു. സമീപത്തെ കടയിലേക്ക് തീ ആളി പടര്‍ന്നുവെങ്കിലും കൂടുതല്‍ അപകടമില്ല. ഗുരുവായൂര്‍ ഫയര്‍ഫോഴ്‌സ് സംഭവ സ്ഥലത്തെത്തി തീ അണച്ചു.



