അനധികൃത ഭക്ഷണ വില്പന കേന്ദ്രം കുന്നംകുളം നഗരസഭ അധികൃതര്‍ പൊളിച്ചു നീക്കി

വാഹന ഗതാഗതത്തിന് തടസ്സമാണെന്നും രാത്രികാലങ്ങളില്‍ സാമൂഹ്യ വിരുദ്ധരുടെ ശല്യമുണ്ടെന്നുമുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ തിരുത്തിക്കാട് പ്രവര്‍ത്തിച്ചിരുന്ന അനധികൃത ഭക്ഷണ വില്പന കേന്ദ്രം കുന്നംകുളം നഗരസഭ അധികൃതര്‍ പൊളിച്ചു നീക്കി. തിരുത്തിക്കാട് – തുറക്കുളം റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന തട്ടുകടയാണ് പൊതുജനാരോഗ്യ വിഭാഗം പോലീസ് സഹായത്തോടെ പൊളിച്ചു നീക്കിയത്. സീനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ.രഞ്ജിത്ത്, കുന്നംകുളം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ബിജു, നഗരസഭ പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എസ്.രശ്മി, പി.പി. വിഷ്ണു, ശുചീകരണ വിഭാഗം ജീവനക്കാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് തട്ടുകട പൊളിച്ചുനീക്കിയത്.

ADVERTISEMENT
Malaya Image 1

Post 3 Image