തയ്യൂര്‍ ഗവ. ഹൈസ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു

വേലൂര്‍ തയ്യൂര്‍ ഗവ. ഹൈസ്‌കൂള്‍ വാര്‍ഷികാഘോഷവും, യാത്രയയപ്പു സമ്മേളനവും നടന്നു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ റഹീം വീട്ടിപറമ്പില്‍ ഉദ്ഘാടനം ചെയ്തു. തൃശൂര്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജലീല്‍ ആദൂര്‍ അദ്ധ്യക്ഷനായി. വേലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍. ഷോബി മുഖ്യാതിഥിയായി പങ്കെടുത്തു. സ്റ്റാഫ് സെക്രട്ടറി കെ.കെ.ചന്ദ്രന്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് ടി.ജെ ജെയിംസ് സംസാരിച്ചു.സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന പ്രധാനാധ്യാപിക ടി.കെ.രാജി ടീര്‍ച്ചര്‍ക്ക്  യാത്രയയപ്പും നടത്തി.

ADVERTISEMENT