സെന്റ് ഗ്രീഗോറിയോസ് പള്ളി പരുമല തിരുമേനിയുടെ 123 മത് ഓര്‍മ്മപെരുന്നാള്‍ സമാപിച്ചു

ചൊവ്വന്നൂര്‍ സെന്റ് ഗ്രീഗോറിയോസ് പള്ളിയിലെ പരുമല തിരുമേനിയുടെ 123 മത് ഓര്‍മ്മപെരുന്നാള്‍ സമാപിച്ചു. ശനിയാഴ്ച്ച വൈകീട്ട് 7 മണിക്ക് സന്ധ്യ നമസ്‌ക്കാരവും തുടര്‍ന്ന് പ്രദിക്ഷണും, ആശിര്‍വാദം വിവിധ ആഘോഷകമ്മറ്റികളുടെ പെരുന്നാള്‍ ആഘോഷവും ഉണ്ടായി. ഞായറാഴ്ച്ച രാവിലെ 7:30 ന് പ്രഭാത നമസ്‌കാരം. വി മൂന്നിന്മേല്‍ കുര്‍ബാന, വൈകീട്ട് 4:30 ന് ആഘോഷകമ്മറ്റികളയുടെ സമാപനവും തുടര്‍ന്ന് ദേശം ചുറ്റിയുള്ള പ്രദിക്ഷിണത്തന് ശേഷം നേര്‍ച്ച സദ്യയോടെ പെരുന്നാള്‍ സമാപിച്ചു. പെരുന്നാള്‍ ചടങ്ങുകള്‍ക്ക് വികാരി ഫാദര്‍ ഷിജു കാട്ടില്‍, കൈസ്ഥാനി എം സി റീഗന്‍ , സെക്രട്ടറി സി സി വില്‍സണ്‍ തുടങ്ങിയ മാനേജിങ് കമ്മറ്റി അംഗങ്ങള്‍ നേതൃത്വം നല്‍കി.

ADVERTISEMENT