വടക്കേക്കാട് മണികണ്ഠേശ്വരം ഉമാമഹേശ്വര ക്ഷേത്ര കലാസമിതി ഏര്‍പ്പെടുത്തിയ 20-ാം ഉമാമഹേശ്വര കലാ പുരസ്കാരം സമ്മാനിച്ചു. ക്ഷേത്രത്തിലെ നക്ഷത്ര കാവില്‍ നടന്ന ചടങ്ങ് പ്രമുഖ കലാപ്രവര്‍ത്തകനും, എഴുത്തുകാരനുമായ ഇ എം സതീശന് ഉദ്ഘാടനം ചെയ്തു. ക്ഷേത്രം ചെയര്മാന് പി രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. ചലച്ചിത്ര നിരൂപകന് എം സി രാജനാരായണന്‍ മുഖ്യപ്രഭാഷണം നടത്തി. വില്ലില്‍ മേല്‍ തായമ്പക കലാകാരന് കലാമണ്ഡലം പ്രൊഫസർ രാജന് ഗുരുവായൂര്‍, നാഗപ്പാട്ട് കലാകാരന് ചൂണ്ടല്സുധര്മ്മന് , മരം കൊട്ടിപ്പാട്ട് കലാകാരന് മണികണ്ഠന് പെരുമ്പടപ്പ്, സാമൂഹിക ക്ഷേത്രാ നുബന്ധ നവീകരണ പ്രവര്ത്തകന് നമ്പാടന് രാജേഷ് എന്നിവര്‍ക്കാണ് പുരസ്കാരം സമ്മാനിച്ചത്. ശ്രീകൃഷ്ണ കോളേജ് മുന്‍ പ്രിന്സിപാള് ഡോ എം കെ ഹരിനാരായണന്, പീച്ചി വനഗവേഷണകേന്ദ്രം ശാസ്ത്രജ്ഞന് ശ്രീജിത്ത് കല്‍പ്പുഴ, വാര്‍ഡ് അംഗങ്ങളായ അശോകന് എടക്കാട്ട്, രുഗ്മ്യ സുധീര്‍, ഉണ്ണി കല്ലൂര്‍, സുധീഷ് അമരായില്‍, എം എസ് അശോകന് എന്നിവര്‍ സംസാരിച്ചു. പ്രസിഡന്റ് കെ എം ഉണ്ണികൃഷ്ണന് സ്വാഗതവും, സെക്രട്ടറി വികാസ് എടക്കാട്ട് നന്ദിയും പറഞ്ഞു. തുടര്‍ന്ന് നാഗപ്പാട്ട്, മരം കൊട്ടിപ്പാട്ട് എന്നിവ അരങ്ങേറി.



