25.2 C
Kunnamkulam
Thursday, August 6, 2026
Home CCTV Desk ചിറളയം ശ്രീ രുദ്രമാല ഭഗവതി ക്ഷേത്രത്തില്‍ വെള്ളരി പൂജമഹോത്സവം നടത്തി

ചിറളയം ശ്രീ രുദ്രമാല ഭഗവതി ക്ഷേത്രത്തില്‍ വെള്ളരി പൂജമഹോത്സവം നടത്തി

30

ചിറളയം ശ്രീ രുദ്രമാല ഭഗവതി ക്ഷേത്രത്തില്‍ വെള്ളരി പൂജമഹോത്സവം നടത്തി. രാവിലെ നടന്ന വിശേഷാല്‍ പൂജകള്‍ക്ക് തേലയ്ക്കാട്ട് മനയ്ക്കല്‍ കൃഷ്ണന്‍ നമ്പൂതിരി മുഖ്യ കാര്‍മികത്വം വഹിച്ചു. ശരവണന്‍ സ്വാമി സഹകാര്‍മികനായി. പാമ്പിന്‍കാവില്‍ പാലും നൂറും കൊടുക്കല്‍ ചടങ്ങും ഉണ്ടായി. വൈകീട്ട് 6 മണിയ്ക്ക് നിറമാല, ചുറ്റുവിളക്ക്, തായമ്പക തുടര്‍ന്ന് 7 മണിയ്ക്ക് താലത്തിന്റേയും വാദ്യങ്ങളുടേയും അകമ്പടിയോടെ പാല്‍ക്കുടം എഴുന്നള്ളിപ്പുണ്ടായി. വടക്കും വാതില്‍ക്കല്‍ ഗുരുതി സമര്‍പ്പണത്തോടെ ചടങ്ങുകള്‍ക്ക് സമാപനമായി. ആഘോഷങ്ങള്‍ക്ക് ക്ഷേത്രം ഭാരവാഹികളായ സത്യന്‍, രാജന്‍, രന്ദീപ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!