എരുമപ്പെട്ടി ഗ്രാമീണ വായനശാലയുടെ 89-ാം വാര്‍ഷിക ആഘോഷം ഉദ്ഘാടനം നടത്തി

 

എരുമപ്പെട്ടി ഗ്രാമീണ വായനശാലയുടെ 89-ാം വാര്‍ഷിക ആഘോഷം കേരള കലാമണ്ഡലം നൃത്ത വിഭാഗം അസി. പ്രൊഫസറും സംഗീതനാടക അക്കാദമി അവാര്‍ഡ് ജേതാവുമായ ഡോ.രചിത രവി ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് കെ.എം അഷറഫ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത് ലാല്‍ മുഖ്യാഥിതിയായിരുന്നു. ജില്ലാപഞ്ചായത്തംഗം ജലീല്‍ ആദൂര്‍ പ്രതിഭകളെ ആദരിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുമന സുഗതന്‍, അംഗങ്ങളായ എം.സി.ഐജു, എം.കെ ജോസ്, എരുമപ്പെട്ടി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷീബ ജോസ്, ഗവ. എല്‍.പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് കെ.എസുജിനി , കുന്നംകുളം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വത്സന്‍ പാറന്നൂര്‍ എന്നിവര്‍ സംസാരിച്ചു. വായനശാല സെക്രട്ടറി സൗമ്യ യോഗേഷ്  വൈസ് പ്രസിഡന്റ് ടി.ആര്‍.നാരായണന്‍ ജോ. സെക്രട്ടറി എം.കെ വര്‍ഗ്ഗീസ്, ബി. സുധീഷ്, ഇ.എന്‍.സതീഷ് ബാബു, പി.ബി ഭവ്യ ,ഇ.എന്‍ സുരേഷ് ബാബു ,ബിന്ദു മണികണ്ഠന്‍, ശ്രുതി സതീഷ് ബാബു, എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT