വട്ടേക്കാട് ഒരുമനയൂര്‍ കൊലപാതകശ്രമ കേസുകളിലെ പ്രതികളെ പിടികൂടി. വട്ടേക്കാട് നേര്‍ച്ചയോട് അനുബന്ധിച്ച് രണ്ട് ക്ലബ്ബുകള്‍ തമ്മില്‍ നടന്ന അടിപിടിയുടെ പ്രതികാരം തീര്‍ത്തതുമായി ബന്ധപ്പെട്ടുണ്ടായ രണ്ട് കൊലപാതക ശ്രമ കേസുകളിലെ 8 പ്രതികളെ ചാവക്കാട് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വിമല്‍.വി.വിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു.വട്ടേക്കാട് രായമ്മരക്കാരുവീട്ടില്‍ പെരുമ്പാടി മാനവ്, വട്ടേക്കാട് പണിക്കവീട്ടില്‍ കൊട്ടിലുങ്ങല്‍ സുഹൈല്‍, വട്ടേക്കാട് പണിക്കവീട്ടില്‍ സാലിഹ്, ചാവക്കാട് കണ്ണീക്കുത്തി പുതുവീട്ടില്‍ അബീ എന്ന മുത്തു എന്നിങ്ങനെ നാലു പേരെയാണ് വിവിധയിടങ്ങളില്‍ നിന്നായി പോലീസ് അറസ്റ്റ് ചെയ്തത്.ഒരുമനയൂര് വെച്ച് കറുകമാടുളള ക്ലബ്ബുകാരെ പിന്തുടര്‍ന്നെത്തി അക്രമിച്ച കേസില്‍ കറുകമാട് കറുപ്പംവീട്ടില്‍ ജിംഷാദ്, കറുകമാട് അറക്കല്‍ വീട്ടില്‍ സ മുഹമ്മദ് ഷെഹ്‌സിന്‍, ബ്ലാങ്ങാട് രായമ്മരക്കാരുവീട്ടില്‍ അബ്ദുല്‍ ഹസീബ് , കറുകമാട് അറക്കല്‍ വീട്ടില്‍ സുബൈര്‍ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു.ഈ കേസില്‍ ചാവക്കാട് കണ്ണീക്കുത്തിയില്‍ താമസിക്കുന്ന റഫീഖ് എന്നയാളുടെ മകന്‍ റഹബ് ഒളിവിലാണ്.