തളിക്കുളം എടശ്ശേരി സ്വദേശി മണക്കാട്ടുപടി വീട്ടില്‍ സിജില്‍രാജിനേയാണ് അറസ്റ്റ് ചെയ്തത് . തൃശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ ഇളങ്കോയുടെ നിര്‍ദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് ഗുരുവായൂര്‍ അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ സി എല്‍ ഷാജുവിന്റേയും ചാവക്കാട് പോലീസ് ഇന്‍സ്പെക്ടര്‍ വിവി വിമലിന്റേയും മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണത്തില്‍ ബാംഗ്ലൂരില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. .വാടാനപ്പള്ളി പോലീസ് സ്റ്റേഷന്‍ റൗഡിയും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുമാണ് ഇയാള്‍. കഴിഞ്ഞ മാസം ചാവക്കാട് താലൂക്ക് ഹോസ്പിറ്റലില്‍ ചികിത്സിക്കായി വന്ന ചാവക്കാട് സ്വദേശിയായ യുവാക്കളെ സംഘംചേര്‍ന്ന് മര്‍ദ്ദിച്ച് കേസിലാമ് അറസ്റ്റ്. മറ്റു പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണ സംഘത്തില്‍ ചാവക്കാട് എസ് ഐ ശരത്ത് സോമന്‍, ജി എസ് സി പി ഒ അനീഷ്,സി പി ഒ പ്രദീപ്, സി പി ഒ രജിത്ത് എന്നിവര്‍ ഉണ്ടായിരുന്നു.