ആളൂര്‍ നാട്ടുകൂട്ടം കലാ സാംസ്‌കാരികവേദിയുടെ നേതൃത്വത്തില്‍ സാമൂഹിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആളൂര്‍ 28 ാം നമ്പര്‍ അങ്കണവാടിയിലേക്ക് സൗജന്യമായി സ്മാര്‍ട്ട് ടിവി സമ്മാനിച്ചു . കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം ലിയ ജോജോ, നാട്ടുകൂട്ടം മുഖ്യരക്ഷാധികാരിയും കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് മുന്‍ വൈസ്. പ്രസിഡണ്ടുമായ വി.കെ. നാരായണന്‍ മാസ്റ്റര്‍ എന്നിവര്‍ ചേര്‍ന്ന് അങ്കണവാടി അധ്യാപിക ശാന്ത ടീച്ചര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ടിവി കൈമാറി. നാട്ടുകൂട്ടീ പ്രസിഡണ്ട് കെ.പി.ശശി അദ്ധ്യക്ഷനായി. ട്രഷറര്‍ ഫ്രേഗി മാസ്റ്റര്‍ സെക്രട്ടറി നന്ദനന്‍ . എക്‌സിക്യുട്ടീവ് അംഗങ്ങളായ സിംസന്‍ കൂത്തൂര്‍, കെ.കെ.മനോജ്, ജോബി പാലയൂര്‍, കെ.പി.മനോജ്, എ.ബി.ഷിജു, സി.ജെ. റിജു , റിജു ഐസക്ക്, കെ.വി.വിജിഷ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.



