ചാവക്കാട് ആശുപത്രി റോഡില്‍ പാടത്തേക്ക് ഓട്ടോറിക്ഷ മറിഞ്ഞു. ഡ്രൈവര്‍ ചാടി രക്ഷപ്പെട്ടു. ചാവക്കാട് ആശുപത്രി റോഡില്‍ കോഴിക്കുളങ്ങര ക്ഷേത്ര പരിസരത്തെ പാടത്തായിരുന്നു അപകടം.തിങ്കളാഴ്ച്ച രാവിലെ ഏഴിനാണ് സംഭവം. ബ്ലാങ്ങാട് സ്വദേശി ബിനീഷിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയാണ് അപകടത്തില്‍പ്പെട്ടത്.