സൈക്കിള്‍ റാലിക്ക് ജീവ ഗുരുവായൂര്‍ മഞ്ജുളാല്‍ പരിസരത്ത് സ്വീകരണം നല്‍കി

കേരള നല്ല ജീവന പ്രസ്ഥാനം, നാച്ചുറല്‍ ഹൈജിനിസ്റ്റ് ഡോക്ടര്‍ പി എ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ തിരൂരില്‍ നിന്നാരംഭിച്ച സൈക്കിള്‍ റാലിക്ക് ജീവ ഗുരുവായൂര്‍ മഞ്ജുളാല്‍ പരിസരത്ത് സ്വീകരണം നല്‍കി. തുടര്‍ന്ന് നടന്ന സ്വീകരണ ചടങ്ങ് വൈസ് ചെയര്‍മാന്‍ കെ കെ ജ്യോതി രാജ് ഉദ്ഘാടനം ചെയ്തു. ജീവ പ്രസിഡന്റ് എ കെ സുലോചന ടീച്ചര്‍ അധ്യക്ഷത വഹിച്ചു. കോര്‍ഡിനേറ്റര്‍ അഡ്വ: രവി ചങ്കത്ത്, സെക്രട്ടറി പി ശിവദാസന്‍, പി ഐ സൈമണ്‍ മാസ്റ്റര്‍, ട്രഷറര്‍ പി എ പീതാംബരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT