25 C
Kunnamkulam
Monday, July 27, 2026
Home Bureaus Guruvayur സൈക്കിള്‍ റാലിക്ക് ജീവ ഗുരുവായൂര്‍ മഞ്ജുളാല്‍ പരിസരത്ത് സ്വീകരണം നല്‍കി

സൈക്കിള്‍ റാലിക്ക് ജീവ ഗുരുവായൂര്‍ മഞ്ജുളാല്‍ പരിസരത്ത് സ്വീകരണം നല്‍കി

കേരള നല്ല ജീവന പ്രസ്ഥാനം, നാച്ചുറല്‍ ഹൈജിനിസ്റ്റ് ഡോക്ടര്‍ പി എ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ തിരൂരില്‍ നിന്നാരംഭിച്ച സൈക്കിള്‍ റാലിക്ക് ജീവ ഗുരുവായൂര്‍ മഞ്ജുളാല്‍ പരിസരത്ത് സ്വീകരണം നല്‍കി. തുടര്‍ന്ന് നടന്ന സ്വീകരണ ചടങ്ങ് വൈസ് ചെയര്‍മാന്‍ കെ കെ ജ്യോതി രാജ് ഉദ്ഘാടനം ചെയ്തു. ജീവ പ്രസിഡന്റ് എ കെ സുലോചന ടീച്ചര്‍ അധ്യക്ഷത വഹിച്ചു. കോര്‍ഡിനേറ്റര്‍ അഡ്വ: രവി ചങ്കത്ത്, സെക്രട്ടറി പി ശിവദാസന്‍, പി ഐ സൈമണ്‍ മാസ്റ്റര്‍, ട്രഷറര്‍ പി എ പീതാംബരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!