വായന പക്ഷാചരണത്തിന്റെ ഭാഗമായി ചാവക്കാട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ മുതിര്‍ന്ന ഗ്രന്ഥശാല പ്രവര്‍ത്തകരെ ആദരിച്ചു. ഇരിങ്ങപ്പുറം ഗ്രാമീണ വായനശാലയുടെയും, താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെയും ഭാരവാഹിയായും ദീര്‍ഘകാലമായി ഗ്രന്ഥശാല സംഘ പ്രവര്‍ത്തകനായ ഇരിങ്ങപ്പുറം കര്‍ണ്ണംകോട്ട് വിജയന് മാസ്റ്റര്‍, തമ്പുരാന്‍പടി വായനശാലയിലെ മുതിര്‍ന്ന പ്രവര്‍ത്തകനായ കെ ഭാസ്ക്കര പണിക്കര്‍, മുന്‍ ഗുരുവായൂര്‍ എം എല്‍ എ യും സാംസ്ക്കാരിക പ്രവര്‍ത്തകനുമായ കെ.വി അബ്ദുള്‍ഖാദര്‍ എന്നിവരെയാണ് ആദരിച്ചത്. ചടങ്ങില്‍ ചാവക്കാട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ പി വിനോദ് അധ്യക്ഷനായി സെക്രട്ടറി കെ.ആര് വിശ്വംഭരന് , സംസ്ഥാന സമിതി അംഗം ടി.ബി ശാലിനി, ടി.ടി ശിവദാസ് ,നഗരസഭാ കൗണ്‍സിലര്‍ ദീപ ബാബു, ഇരിങ്ങപ്പുറം ഗ്രാമീണ വായനശാല സെക്രട്ടറി ടി.എസ് ഷെനില്‍ , ടി ബി ഭയാനനന്ദന്, എന്‍ നാരായണന് എന്നിവര്‍ സംസാരിച്ചു.