തുവ്വാന്നൂര്‍ ശ്രീ പാലത്തും ഭഗവതിക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും,പൂരമഹോത്സവവും വ്യാഴാഴ്ച്ച ആഘോഷിക്കും

തുവ്വാന്നൂര്‍ ശ്രീ പാലത്തും ഭഗവതിക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും, പൂരമഹോത്സവവും വ്യാഴാഴ്ച്ച ആഘോഷിക്കും.ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
രാവിലെ 5 ന് നടതുറക്കലിന് ശേഷം നിര്‍മ്മാല്യ ദര്‍ശനം, തുടര്‍ന്ന് അഭിഷേകം, മലര്‍ നിവേദ്യം എന്നിവ നടക്കും. ഗണപതിഹോമത്തിന് ശേഷം 7 മണിക്ക് ഭക്തജനങ്ങള്‍ പട്ടും വാളും സമര്‍പ്പിക്കലിന് സൗകര്യമുണ്ടായിരിക്കും. ജ്യോതിദാസ് ഗുരുവായൂര്‍ അവതരിപ്പിക്കുന്ന സോപാനസംഗീതം, യജ്ഞാചാര്യന്‍ കൃഷ്ണാനന്ദ സരസ്വതി സ്വാമികളുടെ നേതൃത്വത്തില്‍ ദേവി മഹാത്മ്യപാരായണവും പ്രതിഷ്ഠാദിന ചടങ്ങിന്റെ ഭാഗമായി നടക്കും.ഉച്ചയ്ക്ക് 2 ന് തുവ്വാന്നൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നും ഭഗവതിയുടെ തിടമ്പ് എഴുന്നെള്ളിപ്പ് ആരംഭിക്കും. 3 മണി മുതല്‍ 5.30 വരെ നടയ്ക്കല്‍ മേളം അരങ്ങേറും. രാത്രി 11.30മഹാഗുരുതി തര്‍പ്പണവും മംഗള പൂജയ്ക്ക് ശേഷം നട അടയ്ക്കും. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ താമറ്റൂര്‍ നാരായണന്‍ നമ്പൂതിരിപ്പാട്, മേല്‍ശാന്തി കാലകണ്ഠന്‍ വിബീഷ് എന്നിവര്‍ പ്രതിഷ്ഠാദിന ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിക്കും.

ADVERTISEMENT