24.2 C
Kunnamkulam
Friday, August 7, 2026
Home Bureaus Kechery തുവ്വാന്നൂര്‍ ശ്രീ പാലത്തും ഭഗവതിക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും,പൂരമഹോത്സവവും വ്യാഴാഴ്ച്ച ആഘോഷിക്കും

തുവ്വാന്നൂര്‍ ശ്രീ പാലത്തും ഭഗവതിക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും,പൂരമഹോത്സവവും വ്യാഴാഴ്ച്ച ആഘോഷിക്കും

80

തുവ്വാന്നൂര്‍ ശ്രീ പാലത്തും ഭഗവതിക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും, പൂരമഹോത്സവവും വ്യാഴാഴ്ച്ച ആഘോഷിക്കും.ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
രാവിലെ 5 ന് നടതുറക്കലിന് ശേഷം നിര്‍മ്മാല്യ ദര്‍ശനം, തുടര്‍ന്ന് അഭിഷേകം, മലര്‍ നിവേദ്യം എന്നിവ നടക്കും. ഗണപതിഹോമത്തിന് ശേഷം 7 മണിക്ക് ഭക്തജനങ്ങള്‍ പട്ടും വാളും സമര്‍പ്പിക്കലിന് സൗകര്യമുണ്ടായിരിക്കും. ജ്യോതിദാസ് ഗുരുവായൂര്‍ അവതരിപ്പിക്കുന്ന സോപാനസംഗീതം, യജ്ഞാചാര്യന്‍ കൃഷ്ണാനന്ദ സരസ്വതി സ്വാമികളുടെ നേതൃത്വത്തില്‍ ദേവി മഹാത്മ്യപാരായണവും പ്രതിഷ്ഠാദിന ചടങ്ങിന്റെ ഭാഗമായി നടക്കും.ഉച്ചയ്ക്ക് 2 ന് തുവ്വാന്നൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നും ഭഗവതിയുടെ തിടമ്പ് എഴുന്നെള്ളിപ്പ് ആരംഭിക്കും. 3 മണി മുതല്‍ 5.30 വരെ നടയ്ക്കല്‍ മേളം അരങ്ങേറും. രാത്രി 11.30മഹാഗുരുതി തര്‍പ്പണവും മംഗള പൂജയ്ക്ക് ശേഷം നട അടയ്ക്കും. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ താമറ്റൂര്‍ നാരായണന്‍ നമ്പൂതിരിപ്പാട്, മേല്‍ശാന്തി കാലകണ്ഠന്‍ വിബീഷ് എന്നിവര്‍ പ്രതിഷ്ഠാദിന ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിക്കും.

ADVERTISEMENT
error: Content is protected !!