കേന്ദ്ര സര്‍ക്കാരിന്റെ ബഡ്ജറ്റില്‍ കേരളത്തോട് കാണിച്ച അവഗണനക്കെതിരെ സി പി ഐ (എം) ചിറ്റാട്ടുകര ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ചിറ്റാട്ടുകര കിഴക്കേത്തലയില്‍ നടന്ന പ്രതിഷേധയോഗം മണലൂര്‍ ഏരിയ കമ്മിറ്റി അംഗം പി.ജി സുബിദാസ് ഉദ്ഘാടനം ചെയ്തു ഏരിയ കമ്മിറ്റി അംഗം ആഷിക്ക് വലിയകത്ത് അദ്ധ്യക്ഷത വഹിച്ചു ലോക്കല്‍ കമ്മറ്റി സെക്രട്ടറി ബി.ആര്‍ സന്തോഷ്, സി എഫ് രാജന്‍, ആര്‍ എ അബ്ദുള്‍ ഹക്കീം, തുളസി രാമചന്ദ്രന്‍, ലതി വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു.