പഴഞ്ഞി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളും ഇടവക ദിനവും ആഘോഷിച്ചു. വാങ്ങിപ്പ് പെരുന്നാളിന്റെ ഭാഗമായി കുര്‍ബാന, വൈകിട്ട് സന്ധ്യാനമ സ്‌കാരം, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ധ്യാനയോഗം എന്നിവയുണ്ടായിരുന്നു. വിവിധ ദിവസങ്ങളില്‍ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ്, ഏബ്രഹാം മാര്‍ സ്‌തേഫാനോസ്, ബെന്യാമിന്‍ റമ്പാന്‍, ഫിലിപ്പോസ് റമ്പാന്‍, കെ.കെ.ഗീവര്‍ ഗീസ് റമ്പാന്‍ എന്നിവര്‍ ശുശ്രൂഷ കള്‍ക്ക് കാര്‍മികത്വം വഹിച്ചു.വെള്ളിയാഴ്ച രാവിലെ ഡോ.ജോസ ഫ് മാര്‍ ദിവന്നാസിയോസ് മുഖ്യ കാര്‍മികനായി കുര്‍ബാന അര്‍പ്പിച്ചു. തുടര്‍ന്ന പ്രദക്ഷിണവും നടന്നു.ഇടവകദിനാഘോഷത്തില്‍ നടന്ന കുടുംബസംഗമത്തില്‍ ബഥനി ആശ്രമത്തിലെ ഫാ.ബെഞ്ചമിന്‍ പ്രസംഗിച്ചു. അനുമോദനങ്ങള്‍ എന്നിവയുണ്ടായി. വികാരി ഫാ.ജോണ്‍ ഐസക്, സഹവി കാരി ഫാ.ആന്റണി പൗലോസ്, ട്രസ്റ്റി സാംസണ്‍ എസ്.പുലി ക്കോട്ടില്‍, സെക്രട്ടറി ജയ്സണ്‍ ചീരന്‍ എന്നിവരടങ്ങിയ കമ്മിറ്റി നേതൃത്വം നല്‍കി.
Home Bureaus Perumpilavu പഴഞ്ഞി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളും ഇടവക ദിനവും ആഘോഷിച്ചു