മരത്തംകോട് മേരിമാത പള്ളിയിലെ വിശുദ്ധന്റെ ഊട്ടു തിരുനാള്‍ സമാപിച്ചു. തിരുനാള്‍ കുര്‍ബ്ബാനക്ക് മാര്‍ ബോസ്കോ പുത്തൂര്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. ഫാ. ആന്റോസ് എലവത്തിങ്കല്‍ സഹകാര്‍മികനായി. ഇടവക വികാരി ഫാ. ജോഫി ചിറ്റിലപ്പിള്ളി തിരുനാള്‍ തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്കി. കൈക്കാരന്മാരായ ഡോ. ജോണ്സന് ആളൂര്‍, തോമാസ് ചക്രമാക്കില്‍, ഊട്ട് കമ്മറ്റി ഭാരവാഹികളായ രെഞ്ചി മണ്ടുമ്പാല്‍, ലോറന്‍സ് വടക്കന്‍, ജോസ് മണ്ടുംമ്പാല്‍, ബൈജു തുടങ്ങിയവര്‍ ഊട്ട് തിരുനാളിന് നേതൃത്വം നല്കി. പ്രസുദേന്തി വാഴ്ച, ദിവ്യകാരുണ്യ പ്രദക്ഷിണം, രോഗശാന്തി ശുശ്രൂഷ, സമൂഹ ഊട്ട് നേര്‍ച്ച എന്നിവയില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.