പടക്കച്ചന്തയ്ക്ക് തുടക്കമായി

എളവള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് വിഷുവിനോടനുബന്ധിച്ച് നടത്തുന്ന പടക്കച്ചന്തയ്ക്ക് തുടക്കമായി. ചന്തയുടെ ഉദ്ഘാടനം ചാവക്കാട് താലൂക്ക് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ടി.വി. ഹരിദാസന്‍ നിര്‍വഹിച്ചു. ബാങ്ക് പ്രസിഡണ്ട് കെ.പി. രാജു അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുന്‍ ബാങ്ക് പ്രസിഡണ്ടുമാരായ കെ.എം. പരമേശ്വരന്‍, ശ്രീകുമാര്‍ വാക, സി.കെ. മോഹനന്‍ ബാങ്ക് ഡയറക്ടര്‍ ടി.എന്‍. ലെനിന്‍ സെക്രട്ടറി എ.എം. ബിനിഎന്നിവര്‍ സംസാരിച്ചു. വിഷുവരെയുള്ള ദിവസങ്ങളില്‍ വാക ഹെഡ് ഓഫീസില്‍ വമ്പിച്ച വിലക്കുറവില്‍ ആധുനിക കാലഘട്ടത്തിലെ വൈവിധ്യമര്‍ന്ന പടക്ക സാമഗ്രികള്‍ ചന്തയില്‍ ലഭിക്കും.

ADVERTISEMENT