പ്രഥമ ബാലാമണിയമ്മ പുരസ്‌കാര സമര്‍പ്പണം സെപ്തംബര്‍ ഒന്നിന്

പുന്നയൂര്‍ക്കുളം സാഹിത്യ സമിതി, കവയത്രി ബാലാമണിയമ്മയുടെ പേരില്‍ ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌കാരം എഴുത്തുകാരന്‍ ആലങ്കോട് ലീലാകൃഷ്ണന് സമ്മാനിക്കും. സെപ്തംബര്‍ 1 തിങ്കളാഴ്ച കുന്നത്തൂര്‍ എം പി പാലസില്‍ വൈകീട്ട് നാലിന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉപഹാര സമര്‍പ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്യും. കെ വി മോഹന്‍കുമാര്‍ ഐഎഎസ്, എന്‍ കെ അക്ബര്‍ എംഎല്‍എ തുടങ്ങി സാഹിത്യ-രാഷ്ട്രീയ-പൊതുമേഖലകളിലെ പ്രമുഖര്‍ സംബന്ധിക്കും. ചടങ്ങിനോടനുബന്ധിച്ച് പുസ്തക പ്രര്‍ശനവും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ADVERTISEMENT