ചിറക്കുളത്തിന്റെ ഒന്നാംഘട്ട സൗന്ദര്യവല്‍ക്കരണത്തിന്റെ ഉദ്ഘാടനം നടത്തി

കാട്ടകാമ്പാല്‍ പഞ്ചായത്തിലെ ചിറക്കുളത്തിന്റെ ഒന്നാംഘട്ട സൗന്ദര്യവല്‍ക്കരണത്തിന്റെ ഉദ്ഘാടനം നടത്തി. ജലരക്ഷ – ജീവരക്ഷ എന്ന ലക്ഷ്യത്തോടെ ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാലു ലക്ഷത്തി 67,000 രൂപ ചെലവഴിച്ചാണ് കുളത്തിന്റെ പരിസരം സൗന്ദര്യവല്‍ക്കരിച്ചത്. കാട്ടകാമ്പാല്‍ പഞ്ചായത്ത് പ്രസിഡന്റ് എസ് രേഷ്മ ടീച്ചറുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി വില്യംസ് ഉദ്ഘാടനം ചെയ്തു.

ADVERTISEMENT