ഒരുമനയൂര്‍ ചെറുപുഷ്പം ദേവാലയത്തില്‍ വിശുദ്ധ കൊച്ചുത്രേയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് കൊടിയേറി. മണലൂര്‍ വെസ്റ്റ് ഇടവക വികാരി ജോജു ചിരിയന്‍കണ്ടത്ത് കൊടിയേറ്റം നിര്‍വഹിച്ചു. വികാരി ഫാദര്‍ ജോവി കുണ്ടുകുളങ്ങര, പള്ളി ട്രസ്റ്റിമാരായ ഇ.എഫ്.ജോസഫ്, റോസി ജോണ്‍സണ്‍, സാജി ടോണി, ഇടവക തിരുന്നാള്‍ ജനറല്‍ കണ്‍വീനര്‍ ഇ.പി. കുര്യാക്കോസ്, കെ.ജെ. ചാക്കോ, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തിരുനാളിനോടനുബന്ധിച്ചുള്ള സപ്ലിമെന്റിന്റെ പ്രകാശനം ഇടവക വികാരി, ഫാദര്‍ ജോജു ചിരിയങ്കണ്ടത്തിന് നല്‍കി നിര്‍വഹിച്ചു. ഷെലിനോവ് എബ്രഹാം, ജോഷി ഫ്രാന്‍സിസ്, ഇ.കെ ജോസ്, സെബി പൗലോസ്, ഇ. പി. കുര്യാക്കോസ് എന്നിവര്‍ സന്നിഹിതരായിരുന്നു.