25.2 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Erumapetty പന്നിത്തടത്ത് അപകടങ്ങള്‍ നിത്യസംഭവമാകുന്നു; കാറുകള്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്

പന്നിത്തടത്ത് അപകടങ്ങള്‍ നിത്യസംഭവമാകുന്നു; കാറുകള്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്

235

പന്നിത്തടം സെന്ററില്‍ അപകടങ്ങള്‍ നിത്യ സംഭവമാകുന്നു. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്കു പറ്റി. മലപ്പുറം തിരൂര്‍ സ്വദേശി ഖാദര്‍ ഉള്‍പ്പടെ മൂന്ന് പേര്‍ക്കാണ് പരിക്ക് പറ്റിയത്. മലപ്പുറം സ്വദേശികളും പാലക്കാട് സ്വദേശികളും സഞ്ചരിച്ചിരുന്ന കാറുകളാണ് സെന്ററില്‍ കൂട്ടിയിടിച്ചത്. കേച്ചേരി ഭാഗത്ത് നിന്ന് വന്നിരുന്ന കാര്‍ വടക്കാഞ്ചേരി കുന്നംകുളം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കാറില്‍ ഇടിക്കുകയായിരുന്നു. പരുക്കേറ്റവരെ പന്നിത്തടം അല്‍ അമീന്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാരും വഴിയാത്രക്കാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി.

ADVERTISEMENT
error: Content is protected !!