എരുമപ്പെട്ടി മജ്‌ലിസുന്നൂര്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കരിയന്നൂര്‍ ഹിദായത്തുല്‍ ഇസ്ലാം മദ്രസയില്‍ മജ്‌ലിസുന്നൂര്‍ സംഘടിപ്പിച്ചു. പന്നിത്തടം മഹല്ല് ഖത്തീബ് സ്വാലിഹ് അന്‍വരി ചേകന്നൂര്‍ മുഖ്യപ്രഭാഷണം നടത്തി.മജ്‌ലിസുന്നൂര്‍ രക്ഷാധികാരി മുഹമ്മദാലി ഹാജി പന്തലിങ്ങല്‍ അധ്യക്ഷനായി.കരിയന്നൂര്‍ മസ്ജിദ് ഇമാം ഇസഹാഖ് സഖാഫി, മജ്‌ലിസുന്നൂര്‍ ജനറല്‍ സെക്രട്ടറി ഉല്ലാസ് മുഹമ്മദ്,മദ്രസ ജനറല്‍ സെക്രട്ടറി പി.എം. ഫൈസല്‍ എന്നിവര്‍ സംസാരിച്ചു.മുഹമ്മദ് ബാഖവി,കെ.എം.ബഷീര്‍ സി.എം.ഉസ്മാന്‍,പി.എം.യൂസഫ്, ഫസലു റഹീം ഹംസ ഇല്ലിക്കല്‍, ശെബീര്‍,ശെഫീബ് എന്നിവര്‍ നേതൃത്വം നല്‍കി.



